ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഈ വർഷം തങ്ങളുടെ മിക്ക മോഡലുകളുടെയും നവീകരിച്ച പതിപ്പുകൾ അവതരിപ്പിക്കാനിരിക്കുകയാണ്. ജനുവരിയിൽ സെലേറിയോയിലൂടെ പുത്തൻ ശ്രേണിക്ക് തുടക്കമിട്ട കമ്പനി കഴിഞ്ഞ ദിവസം ബലേനോ ഫെയ്‌സ്‍ലിഫ്റ്റും പുറത്തിറക്കി.
ദേ ഇപ്പോൾ രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഫാമിലി കാറുകളിൽ ഒന്നായ വാഗൺആറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെയും വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി.